അച്ഛന്റെ ദയക്ക് കാത്തുനിന്നില്ല;കുഞ്ഞുസായി യാത്രയായിവിജയവാഡ: കാന്‍സര്‍ ബാധിച്ച തന്നെ രക്ഷിക്കണമെന്ന് അച്ഛനോട് അപേക്ഷിച്ച സായിശ്രീ ആരുടെയും ദയക്ക് കാത്തുനില്‍ക്കാതെ യാത്രയായി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച തന്നെ ചികിത്സിക്കാന്‍ അമ്മയുടെ കൈയ്യില്‍ പണമില്ലാതെ വന്നപ്പോഴാണ് സായി ശ്രീ എന്ന പതിമൂന്നുകാരി സ്വന്തം പിതാവിനോട് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചത്. വാട്‌സ്ആപ്പില്‍ അച്ഛന് അയച്ചുകൊടുത്ത വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. മകള്‍ സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രോഗബാധിതയായ അവളെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് സായി വാട്‌സ്ആപ്പ് സന്ദേശം അയച്ചത്.
എന്നാല്‍ ഇയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ സായിയെ കാണാനോ ശ്രമിച്ചില്ല. ഇതിനു പുറമെ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തന്റെ പേരിലുള്ള വീട് വില്‍ക്കാന്‍ ശ്രമിച്ച സായിയുടെ അമ്മ സുമയെ ഭീഷണിപ്പെടുത്തി  പിന്തിരിപ്പിക്കുകയും ചെയ്തു.
പ്രാദേശിക ചാനല്‍ പുറത്തുവിട്ട സംഭവം പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.പണമുണ്ടായിട്ടും സ്വന്തം മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന ശിവകുമാറിനെതിരെ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

https://youtu.be/kl0opKYx3wA

RELATED STORIES

Share it
Top