അച്ഛനും മകനും തെലുങ്കാനയില്‍ കൊല്ലപ്പെട്ട കേസില്‍ പോലിസ് അന്വേഷണം ശക്തമാക്കുന്നു

പൂച്ചാക്കല്‍:  പാണാവള്ളി സ്വദേശികളായ അച്ഛനും മകനും തെലുങ്കാനയില്‍ കൊല്ലപ്പെട്ടക്കേസില്‍ പോലിസ് അന്വഷണം ശക്തമാകുന്നു. കൊലപാതക കേസിലെ പ്രതി നേപ്പാള്‍ സ്വദേശി പ്രകാശിനെ പിടികൂടുന്നതിനായി തെലങ്കാന ബസാറ പൊലിസിന്റെ  നേതൃത്വത്തിലാണ് ശക്തമായ ശ്രമം നടക്കുന്നത്.
പ്രകാശിനെ പിടികൂടുന്നതിന് പ്രകാശിന്റെയും സുഹൃത്തുക്കളുടെതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അവിടുത്തെ വാര്‍ത്ത ദിന പത്രങ്ങളില്‍ പ്രചരിപ്പിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം തെലുങ്കു ദിനപത്രങ്ങളില്‍  വാര്‍ത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. പ്രകാശിന്റെതും അടുത്ത സുഹൃത്തുക്കളായ മൂന്നുപേരുടെയും ചിത്രങ്ങളും വിവരങ്ങളുമുണ്ട്. കൊലപാതകത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്.
സുഹൃത്തുക്കളെ ആരെയെങ്കിലും പിടികൂടിയാല്‍ അതു വഴി പ്രകാശിനെ പിടികൂടാമെന്ന വിശ്വാസത്തിലാണ് സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ക്ക് അറിയിക്കാന്‍ ബസാറ പൊലിസിന്റെ രണ്ടു ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ചിത്രങ്ങളില്‍ നാലാമത്തെ ആളാണ് പ്രകാശ്. അല്ലാതെയും പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് നേപ്പാളിലും മഹാരാഷ്ട്രയിലുമായി അന്വേഷണം വ്യാപിപ്പിച്ചു.
ബസാറ റെയില്‍വെ സ്‌റ്റേഷനു ഹോട്ടല്‍ നടത്തിയിരുന്ന പാണാവള്ളി വടശേരില്‍ ഗോപിനാഥകര്‍ത്ത (82) മകന്‍ വി രതീഷ് (42) എന്നിവരാണ് കഴിഞ്ഞ ആറിന് രാത്രിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴുത്തിന് ഉള്‍പ്പടെ കുത്തേറ്റാണ് മരണം സംഭവിച്ചത്.
ആയുധങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. വളര്‍ത്തു നായയെ മരുന്നടിച്ച് ബോധം കെടുത്തിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ക്കും കെടുപാടുണ്ടായിരുന്നു.

RELATED STORIES

Share it
Top