അച്ഛനമ്മമാരെ നടതള്ളുന്നവര്‍ നമുക്ക് ഈ ഗതിവരുമെന്ന് ചിന്തിക്കാത്തവരെന്ന്

പത്താനാപുരം:പ്രായമേറി വരുമ്പോള്‍ നമുക്കും ഈ ഗതിവരുമെന്ന് ചിന്തിക്കാത്തവരാണ് അച്ഛനനമ്മമാരെ നടതള്ളുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് കേരള ഹൈക്കോടതി ജഡ്ജി പി വി ആശ.പത്തനാപുരം ഗാന്ധിഭവനില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പുനലൂര്‍ പത്തനാപുരം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഗാന്ധിഭവന്‍ ലീഗല്‍ എയ്ഡ് ക്ലീനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന നിയമസേവന അതോറിറ്റിയുടെ മെഗാഅദാലത്തും നിയമബോധന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.അദാലത്തില്‍ 78 കേസുകള്‍ പരിഗണിച്ചു. ഇരുകക്ഷികളും ഹാജരായ 15 കേസുകളില്‍ 11കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചു.സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, റിട്ട. ജില്ലാ ജഡ്ജ് എസ് ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍,  പുനലൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എച്ച് രാജീവന്‍,  രാജീവ് രാജധാനി, എസ് രശ്മി, ബീന വിന്‍സന്റ്്, ഗ്രീഷ്മ പ്രകാശം, എച്ച് സലിംരാജ്, ഷിബു തോമസ്, പി ബി അനില്‍മോന്‍, യു ജയകൃഷ്ണന്‍, സരസ്വതി, ശ്രീകുമാരി, പി എസ് അമല്‍രാജ്, ജി ഭുവനചന്ദ്രന്‍, വിജയന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top