'അച്ചാര്‍ കച്ചവടക്കാരില്‍ നിന്ന് പുരസ്‌കാരം മേടിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി പ്രശ്‌നമാവേണ്ടതില്ല'

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്കെതിരേ വിമര്‍ശനവുമായി ജോയ് മാത്യു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
അവാര്‍ഡിനുവേണ്ടി പടംപിടിക്കുന്നവര്‍ അത് ആരുടെ കൈയില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണ്. കഠ്‌വയില്‍ പിഞ്ചു ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയോ ഒക്കെ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന് ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ. അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍ അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക വാങ്ങിക്കുവാന്‍ പോവില്ലായിരിക്കുമെന്നും ജോയ് മാത്യു പരിഹസിച്ചു.

RELATED STORIES

Share it
Top