'അങ്കമാലി റസ്റ്റ്ഹൗസ് നിര്‍മാണ അപാകത വിജിലന്‍സ് അന്വേഷിക്കും'

തിരുവനന്തപുരം: അങ്കമാലി പൊതുമരാമത്ത് റസ്റ്റ്ഹൗസി ല്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ഇളകുന്നതുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് തേടിയതായി മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തേടുകയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തില്‍ വന്ന അപാകത കരാറുകാരന്റെ നഷ്‌ടോത്തരവാദിത്തത്തില്‍ പരിഹരിക്കണമെന്നു നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രൂപത്തിലുള്ള ക്രമക്കേട് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top