അങ്കണവാടി പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്തിനോട് വഖ്ഫ് ബോര്‍ഡ്

തൃക്കരിപ്പൂര്‍: കൈയേറി നിര്‍മിച്ച അങ്കണവാടി കെട്ടിടം പൊളിച്ചുമാറ്റാന്‍ വഖഫ് ബോര്‍ഡ്് ഉത്തരവ്. വഖഫ് ബോര്‍ഡ് സ്ഥലം കൈയേറി തൃക്കരിപ്പൂര്‍ പഞ്ചായത്ത് നിര്‍മിച്ച അങ്കണവാടിയാണ് പൊളിച്ച് നീക്കണമെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിട്ടത്. തങ്കയം ഇസ്സത്തുല്‍ ഇസ്്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുളള നാല് സെന്റ് വഖഫ് ഭൂമിയിലാണ് പഞ്ചായത്ത് കൈയേറി അങ്കണവാടി നിര്‍മിച്ചത്. തങ്കയം എല്‍പി സ്‌കൂളിന് സമീപമുള്ള 29ാം നമ്പര്‍ അങ്കണവാടിയാണ് പൊളിച്ച് നീക്കണമെന്ന വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ജമാഅത്ത് കമ്മിറ്റി പഞ്ചായത്തിന് നല്‍കിയത്.
ഇപ്പോഴത്തെ കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2005ലാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം നിര്‍മിച്ചത്.

RELATED STORIES

Share it
Top