അങ്കണവാടി നാടിനു സമര്‍പ്പിച്ചുകോന്നി: മങ്ങാരം ആനക്കൂട് ഭാഗത്ത് ഗ്രീന്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ നിര്‍മിച്ചു നല്‍കിയ 41ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് വി ബി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെയും മാതൃശിശു സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപ്പപഞ്ചായത്ത് പ്രസിഡന്റ് എം രജനിയും നിര്‍വഹിച്ചു. വനം വന്യജീവി വകുപ്പുമായി ചേര്‍ന്ന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നടത്തിയ ചിത്രരചന വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മൊമെന്റോയും കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ മഹേഷ് കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റോജി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ എം ഒ ലൈല, ശോഭാ മുരളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്യാംലാല്‍, ബാബു വെളിയത്ത്,  ഗ്രീന്‍ നഗര്‍ അസോസിയേഷന്‍ സെക്രട്ടറി ജഗീഷ് ബാബു, ഖജാഞ്ചി രാജീസ് കൊട്ടാരത്തില്‍, മുന്‍ പഞ്ചായത്തംഗം രതീഷ് മുരുപ്പേല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ശാന്തകുമാരി, കൃഷ്‌ണേന്ദു, പ്രസന്നകുമാര്‍ കുരട്ടയില്‍, അബ്ദുല്‍ മുത്തലിഫ്, ഇ ജെ വര്‍ഗീസ് ഇടയില്‍, ലൈലാമ്മ സംസാരിച്ചു.  കുട്ടികള്‍ക്കുള്ള യൂനിഫോമുകള്‍ സന്തോഷ് മാത്യു അടൂര്‍ പ്രകാശ് എംഎല്‍എയ്ക്ക് കൈമാറി.

RELATED STORIES

Share it
Top