അങ്കണവാടി ടീച്ചറെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം: വനിതാ കമ്മീഷന്‍

കിളികൊല്ലൂര്‍: അങ്കണവാടി ടീച്ചറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കി.
കരിക്കോട് കോളജ് ഡിവിഷനിലെ പറങ്കിമാംവിള അങ്കണവാടിയിലെത്തിയ സംഘം ഏതാനും ദിവസം മുമ്പാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട ടീച്ചറെ ആക്രമിച്ചത്.
പോലിസ് കേസെടുത്തുവെങ്കിലും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ ജോലിക്ക് പോകാന്‍ ഭയക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഇന്നലെ ടീച്ചറെ സന്ദര്‍ശിക്കുകയും നിയമ നടപടികള്‍ ഉറപ്പുനല്‍കുകയും ചെയ്തത്.
നാളെ മുതല്‍ ജോലിക്ക് പോകണമെന്നും ഇവര്‍ക്കാവശ്യമായ സംരക്ഷണം പോലിസ് ഉറപ്പുവരുത്തണമെന്നും കമ്മീഷനംഗം നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top