അങ്കണവാടി കെട്ടിടത്തിന് സമീപത്തെ മരം ഭീഷണിയാവുന്നു

മാള: അന്നമനട ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വെണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന 71ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് ഭീഷണിയായി സമീപത്തെ വന്‍മരം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നില്‍ക്കുന്ന മരമാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കാറ്റിലും മഴയിലും മരം കെട്ടിടത്തോട് ചാഞ്ഞതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം അടര്‍ന്ന് നിലംപതിച്ചിട്ടുണ്ട്. കുരുന്നുകള്‍ പഠിക്കുന്ന ഇടമായതിനാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അങ്കണവാടി ജീവനക്കാര്‍ അധികൃതരെയും ഉടമയെയും വിവരം അറിയിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു. അധികൃതര്‍ ഇടപെട്ട് ഉടന്‍ മരം വെട്ടിമാറ്റുന്നതിന് നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മരം മുറിച്ചുനീക്കാന്‍ ഉടമയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അന്നമ്മ സ്റ്റീഫന്‍ അറിയിച്ചു.

RELATED STORIES

Share it
Top