അങ്കണവാടി, ആശാ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: അങ്കണവാടി ജീവനക്കാരുടെയും ആശാ വര്‍ക്കര്‍മാരുടെയും വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ആശാ ജീവനക്കാര്‍ക്കുള്ള ദൈനംദിന ബത്ത (ഇന്‍സെന്റീവ്) ഇരട്ടിയാക്കിയും അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. എല്ലാ ആശാ ജീവനക്കാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയ്ക്കും പ്രൈംമിനിസ്റ്റര്‍ സുരക്ഷ ബീമ യോജനയ്ക്കും കീഴില്‍ സൗജന്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ഉറപ്പാക്കും. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം 1500 രൂപയില്‍ നിന്ന് 2250 രൂപയായാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 3000 രൂപ ലഭിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ആ തുക 4500 ആയി ഉയര്‍ത്തും. 2,200 രൂപ ലഭിക്കുന്നവരുടെ തുക 3,500 ആയി വര്‍ധിപ്പിക്കും.

RELATED STORIES

Share it
Top