അങ്കണവാടിയുടെ ശോച്യാവസ്ഥ : കാംപസ് ഫ്രണ്ട് പായിപ്പാട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചുപായിപ്പാട്: ശോച്യാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് പഞ്ചായത്ത് 14ാം വാര്‍ഡിലെ അങ്കണവാടി ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജില്ലാ കമ്മിറ്റിയംഗം എം കെ നിസാമുദ്ദീന്‍ വിഷയാവതരണം നടത്തി. ഏരിയാ പ്രസിഡന്റ് റിയാസ്, സെക്രട്ടറി ഫൈസല്‍ അസീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ അന്‍സല്‍ പായിപ്പാട്, ഹിജാസ് ചങ്ങനാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.അങ്കണവാടിയുട ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭസമരങ്ങളുമായി മുന്നോട്ടുപോവുമെന്നും അറിയിച്ച് പഞ്ചായത്തു സെക്രട്ടറിക്ക് കാംപസ് ഫ്രണ്ട് നിവേദനവും സമര്‍പ്പിച്ചു.

RELATED STORIES

Share it
Top