അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കി റിട്ട. അധ്യാപകന്‍

വാണിമേല്‍: സ്വന്തമായി കെട്ടിടം പണിയാന്‍ സ്ഥലമില്ലാത്തതിനാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്ക ണവാടിക്ക് സൗജന്യമായി സ്ഥലം സംഭാവന നല്‍കി റിട്ട. അധ്യാപകന്‍. വാണിമേല്‍ കുയ്‌തേരിയിലെ മംഗലശ്ശേരി ശേഖരന്‍ മാസ്റ്ററാണ് കുയ്‌തേരി  അങ്കണവാടിക്ക് സ്ഥലം നല്‍കി മാതൃകയായത്.
ദീര്‍ഘകാലം ചെറുമോത്ത് എംഎല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.  അങ്കണവാടിക്കുള്ള സ്ഥലത്തിന്റെ രേഖ ലളിതമായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണന് കൈമാറി.
പ്രസിഡന്റ് ഒ സി ജയന്‍, വൈസ് പ്രസിഡന്റ് നസീറ കെ വി, സ്ഥിരം സമിതി ചെയര്‍മാന്‍ എം കെ മജീദ്, മെംബര്‍ നജ്മ കുനിയില്‍, അങ്കണവാടി വര്‍ക്കര്‍ ദിവ്യ സി പി പങ്കെടുത്തു.

RELATED STORIES

Share it
Top