അങ്കണവാടികളില്‍ അരി ക്ഷാമം ; ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചുകരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ അങ്കണവാടികളില്‍ കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന അരി ക്ഷാമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് മെംബറന്‍മാരുടെ നേതൃത്വത്തില്‍ ആലപ്പാട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മണ്ഡലം കമ്മറ്റികളുടെ പിന്തുണയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.ആലപ്പാട് പഞ്ചായത്തിലെ 20 അങ്കണവാടികളില്‍ കഴിഞ്ഞ 10 ദിവസമായി അരി ഇല്ലാഞ്ഞിട്ടും ബ്ലോക്ക് പഞ്ചായത്ത് ഇരുവരെ ഇടപെടാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സിഡിപിഒ ഉള്‍പ്പെടെയുള്ള ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്ക് വിശദീകരണം തേടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്തിന്റെ നിസംഗതയ്‌ക്കൊപ്പം ആലപ്പാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ കെടുകാര്യസ്ഥത കൂടി വെളിവായിരിക്കുകയാണെന്ന് ആലപ്പാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.  . ഇന്ന് പരിഹാരം ഉണ്ടായില്ലെങ്കില്‍സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. എ എസ് സജിന്‍ബാബു അറിയിച്ചു. വിഷയത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും ഐസിഡിഎസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നുമുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍ കൃഷ്ണകുമാര്‍, വി സാഗര്‍, അന്‍സര്‍ എ മലബാര്‍,ശ്രീദേവി, വരുണ്‍, കാര്‍ത്തിക് ശശി, ഷിബു എസ് തൊടിയൂര്‍, പാവുമ്പ സുനില്‍, സലീം ചെറുകര, അശ്വത് ശശി, ഷംനാജ്, രഘു, സജി, രാഹുല്‍, അയ്യപ്പദാസ് പങ്കെടുത്തു.

RELATED STORIES

Share it
Top