അഗ്‌നിവേശിനെ ആക്രമിച്ചത് അര്‍എസ്എസിന്റെ ഫാഷിസ്റ്റ് മുഖം

തിരുവനന്തപുരം: ജാര്‍ഖണ്ഡി ല്‍ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിനു നേരെയുണ്ടായ ആക്രമണം സംഘപരിവാരത്തിന്റെ വികൃതമായ ഫാഷിസ്റ്റ് മുഖമാണ് പുറത്തു കൊണ്ടുവരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നത് ആരായാലും വച്ചുപൊറുപ്പിക്കില്ലെന്ന സംഘപരിവാരത്തിന്റെ നിലപാടാണ് ഇവിടെയും കണ്ടത്. എതിര്‍ശബ്ദങ്ങളെ കായികമായി നിശ്ശബ്ദരാക്കാനുള്ള സംഘപരിവാര ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത അംഗീകരിക്കില്ല. ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോള്‍ കായികമായി നേരിടാനാണ് ശ്രമം.
രാജ്യത്തിന്റെ  ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നത് അനുവദിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top