അഗ്നി ബാധ; അഞ്ച് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ അഞ്ച് മണിക്കൂര്‍ പരിശ്രമിച്ച് തീയണച്ചുമാന്നാര്‍: പരുമലയില്‍ വന്‍ അഗ്നിബാധ ഉണ്ടായത് പരിഭ്രാന്തി പരത്തി. പരുമല പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപമുള്ള പാടശേഖരത്താണ് അഗ്നി ബാധയുണ്ടായത്. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. വര്‍ഷങ്ങളായി തരിശ് കിടക്കുന്ന പാടശേഖരത്തിന് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീ പടരാന്‍ കാരണമായത്. തീയിട്ടവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാല്‍ സ്ഥലം വിടുകയായിരുന്നു. തീ ആളി പടരുന്നത് കണ്ട് ക്ഷേത്രഭാരവാഹികള്‍ പുളീക്കീഴ് പോലിസ് സ്റ്റേഷനിലും അഗ്നിശമന സേനാ വിഭാഗത്തിലും വിവിരം അറിയിച്ചു.തിരുവല്ലയില്‍ നിന്ന് ഇവര്‍ എത്തിയപ്പോഴേക്കും 20 ഏക്കറേളം വരുന്ന തരിശ് സ്ഥലം കത്തിനശിച്ചിരുന്നു. തീ നിയന്ത്രണവിധായമാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി നാല് യൂനിറ്റുകള്‍ കൂടി എത്തി ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. വെള്ളം തീരുന്ന മുറയ്ക്ക് ഫയര്‍ എഞ്ചിനില്‍ വെള്ളം നിറയ്ക്കാനും ഒരോ സ്ഥലങ്ങളില്‍ മാറിമാറി സേനയെ എത്തിക്കാനും നാട്ടുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജലസേചന മന്ത്രി മാത്യു റ്റി തോമസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top