അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: 3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരനായ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. നിശ്ചയിച്ച സമയത്തിനകം യുഎഇ കോടതിക്ക് മുമ്പാകെ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
മൈക്കലിനെതിരായ തെളിവുകള്‍ 2018 മെയ് 19നകം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. അതില്‍ പരാജയപ്പെട്ടതോടെ കോടതി സമയം നീട്ടി നല്‍കിയിരുന്നു. മൈക്കലിനെതിരേ ഇന്ത്യയുടെ കൈവശം തെളിവുകളില്ലെന്ന് മൈക്കലിന്റെ അഭിഭാഷകന്‍ റോസ്‌മേരി പാട്രിസി ഡോസ് അന്‍ജോസ് പറഞ്ഞു. ഒരു മാസം മുമ്പ് സിബിഐ ഉദ്യോഗസ്ഥര്‍ മൈക്കലിനെ ദുബയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു.

RELATED STORIES

Share it
Top