അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ്; പെരിങ്ങമ്മല പഞ്ചായത്ത് യോഗത്തില്‍ പ്രധിഷേധം


കെ മുഹമ്മദ് റാഫി

പാലോട്: അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്ത് യോഗത്തില്‍ പ്രധിഷേധം. ഇന്ന് രാവിലെ ചേര്‍ന്ന പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് യോഗത്തിലാണ് പ്രതി പക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ മാലിന്യ പ്ലാന്റിനെ കുറിച്ച് പഠനം നടത്താന്‍ ഒരു ഉപ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പഠനം നടക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഉപ കമ്മിറ്റി യോഗം കൂടുകയോ ചെയ്തിരുന്നില്ല. ഇതിനിടയില്‍ ഉപ കമ്മിറ്റിയില്‍ നിന്നു യുഡിഎഫ് അംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. മാലിന്യ പ്ലാന്റിനെതിരെ പ്രമേയം പാസ്സാക്കണമെന്നു ആവശ്യപ്പെട്ടാണ് ഇന്ന് ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ പ്രതി പക്ഷ അംഗങ്ങള്‍ രംഗത്തെത്തിയത്.

എന്നാല്‍, മാലിന്യ പ്ലാന്റിനെ കുറിച്ച് പഞ്ചായത്തിന് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കാട്ടി പഞ്ചായത്തു പ്രസിഡന്റ് സിപിഎമ്മിലെ ചിത്രകുമാരിയും വൈസ് പ്രസിഡന്റ് സിപിഐയിസെ കുഞ്ഞുമോനും തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി പക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പെരിങ്ങമ്മല ജംഗ്ഷനില്‍ പ്രധിഷേധിച്ചു.

ഉച്ച ഭക്ഷണത്തിനു ശേഷം തുടര്‍ന്ന യോഗ സ്ഥലത്തും ഇവര്‍ പ്രധിഷേധം തുടരുകയാണ്. ഭരണ പക്ഷത്തുള്ള സിപിഐ കഴിഞ്ഞ ദിവസം മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അവരും അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.

യോഗത്തില്‍  മാലിന്യ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സിപിഎം മെമ്പര്‍ ഇലവുപാലം റിയാസ് പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സങ്കട മാര്‍ച്ചില്‍ പങ്കെടുത്തത് കൊണ്ട് ഇയാളെ മാറ്റി നിറുത്തിയതായും അറിയുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top