അഗസ്ത്യന്‍ മുഴി അങ്ങാടിയില്‍ പരക്കെ മോഷണം

മുക്കം: നഗരസഭയിലെ അഗസ്ത്യന്‍ മുഴി അങ്ങാടിയില്‍ പരക്കെ മോഷണം. തിങ്കളാഴ്ച രാത്രി 4 കടകളില്‍ കള്ളന്‍ കയറി. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കോട്ടമ്മല്‍ സ്‌റ്റോറില്‍ നിന്ന് 55,000 രൂപ നഷ്ടപ്പെട്ടു. ബാങ്കിലടക്കുന്നതിനും മറ്റുമായി  സൂക്ഷിച്ച പണമാണ് നഷ്ടപെട്ടത്.
ആര്‍എംഎസ് അലുമിനിയം, മൊബൈല്‍ സിറ്റി, ഹൈവേ സ്‌റ്റേഷനറി തുടങ്ങിയ കടകളിലും കള്ളന്‍ കയറിയിട്ടുണ്ട്. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കടകളിലെ സാധനങ്ങള്‍ വലിച്ചു വാരി താഴെയിട്ടു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തില്‍ നിന്നും മോഷ്ടാവിന്റെതാണന്ന് സംശയിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ട്.  മുക്കം എസ് ഐ ഹമീദിന്റെ നേതൃത്വത്തിലെത്തിയ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.  പൂട്ടുപൊളിക്കുന്നതിനായി മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിയും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മുക്കത്തും പരിസരങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ രാത്രി പട്രോളിംഗ് ശക്തമാക്കിയതായും കടകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top