അഗതി-അനാഥ-വ്യദ്ധസദനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ല

ആലപ്പുഴ: അഗതി- അനാഥ-വ്യദ്ധസദനങ്ങള്‍ക്ക്  ഗവ. ഉത്തരവുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങള്‍ ക്രമമായും ക്യത്യമായും ലഭിക്കുന്നില്ല. ഇതു സംബന്ധമായി നിരന്തരം അധിക്യതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും  ഫലം നിരാശാജനകം. ഒടുവില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. ധര്‍മ്മ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആലപ്പുഴ റവന്യു ജില്ലാകമ്മറ്റി പ്രതിഷേധിച്ചു.  സെന്റ് ആന്റണീസ് ബോയിസ്‌ഹോമില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് എ സുലൈമാന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റര്‍ അനുജോസ്  കണക്കും റിപോര്‍ട്ടും അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍  അരോജ്, ബ്രദര്‍ സജി, കെ ജി ശ്രീധരന്‍, പി കെ മിര്‍ഷാദ്, പി വി ആന്റണി, ടി ഡി ബാബു സംസാരിച്ചു.

RELATED STORIES

Share it
Top