അഖ്‌സ സംസ്ഥാന കമ്മിറ്റി പുനസ്സംഘടിപ്പിച്ചുകോഴിക്കോട്: സാമുദായിക ഐക്യം തിരുകുടുംബത്തിലൂടെ എന്ന പ്രമേയത്തില്‍ കോഴിക്കോട് തളി ജൂബിലി ഹാളില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഓള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ (അഖ്‌സ) സംസ്ഥാന കമ്മറ്റി പുനസ്സംഘടിപ്പിച്ചു. സയ്യിദ് ഹുസയ്ന്‍ അഹ്മദ് ശിഹാബ് തങ്ങള്‍, തിരൂര്‍ക്കാട് (പ്രസിഡന്റ്), സയ്യിദ് മുല്ലക്കോയ തങ്ങള്‍ അഹ്ദല്‍ ആക്കോട് (ജന. സെക്രട്ടറി), സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍, അത്താണിക്കല്‍ (ഖജാഞ്ചി), സയ്യിദ് മുല്ലക്കോയ തങ്ങള്‍ എ എം ആക്കോട് (വൈസ് പ്രസിഡന്റ്), സയ്യിദ് ഹാമീം ശിഹാബ് തങ്ങള്‍ (വൈസ് പ്രസിഡന്റ്), സയ്യിദ് ഫളില്‍ മുത്തുക്കോയ തങ്ങള്‍ (ജോ. സെക്രട്ടറി), സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, പെരിന്തല്‍മണ്ണ (ജോ. സെക്രട്ടറി).സയ്യിദ് ഹുസയ്ന്‍ അഹ്മദ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top