അഖിലേന്ത്യാ മെഡിക്കല്‍; സേബയ്ക്ക് സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക്

മുക്കം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99 -ാം റാങ്കു നേടിയ എം എ സേബക്ക് സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് . അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയതിന് പിന്നാലെയാണ് സംസ്ഥാന തലത്തിലും ഈ മിടുക്കി ഉന്നത റാങ്ക് നേടിയത്.
ഇതുവരെ പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് പഠിച്ചതെന്ന് പ്രത്യേകത സെബയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നു. ആരോഗ്യ വകുപ്പില്‍ നിന്ന് സ്റ്റോര്‍ സൂപ്രണ്ട് ആയി റിട്ടയര്‍ ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍ മാളിയേക്കല്‍ എം എ മുഹമ്മദിന്റെയും ഓമാനൂര്‍ പൊന്നാട് യു സുബൈദയും നാല് മക്കളില്‍ ഏറ്റവും ഇളയ മകളാണ് സെബ. സെബയുടെ മൂന്ന് സഹോദരിമാരും ഡോക്ടര്‍മാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
മൂത്ത സഹോദരി ഷാദിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപ്താല്‍മോളജിയില്‍ എംഎസ് പഠനം നടത്തികൊണ്ടിരിക്കുകയാണ്. മറ്റൊരു സഹോദരി ഫൗമി നഹാന്‍ എംബിബിഎസ് പഠനത്തിന് ശേഷം കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. മൂന്നാമത്തെ സഹോദരി ഫെബിന്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ഥി ആണ്.

RELATED STORIES

Share it
Top