അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍: നാളെ തുടക്കം

കോഴിക്കോട്: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉദ്ഘാടനം വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് നടക്കും. 16 സര്‍വകലാശാലകളുടെ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. മെയിന്‍ഗേറ്റില്‍ നിന്നാണ് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കുക.സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ്, ചെറുകിട വ്യവസായ കോര്‍പറേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സംബന്ധിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളെയും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്മാരായ കെ അബൂബക്കര്‍, കമാല്‍ വരദൂര്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.  1971ന് ശേഷം ആദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം അഖിലേന്ത്യാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്. ജനുവരി 5നാണ് ഫൈനല്‍. നിലവിലെ ചാംപ്യന്‍മാരാണ് കാലിക്കറ്റ്.

RELATED STORIES

Share it
Top