അക്ഷയ തൃതീയ: ഓഫറുകളും ആഭരണ ശേഖരവുമായി ജോയ് ആലുക്കാസ്

ദോഹ: അക്ഷയ തൃതീയ ഉല്‍സവ കാലം പ്രമാണിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് പ്രത്യേക ആനുകൂല്യങ്ങളും ആഭരണ ശേഖരവും അവതരിപ്പിക്കുന്നു. വിലയില്‍ മാറ്റമില്ലാതെ 25 ദിവസം വരെ സ്വര്‍ണാഭരണങ്ങള്‍ ബുക്ക് ചെയ്യാവുന്ന സൗകര്യവും ഇക്കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തോട് എന്നും ചേര്‍ന്നു നില്‍ക്കുന്ന ജോയ് ആലുക്കാസ് ഈ ഉല്‍സവ സീസണിലും വന്‍ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ്ആലുക്കാസ് അറിയിച്ചു.
11 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 120 ജ്വല്ലറി ഷോറൂമുകളിലൂടെ വജ്രാഭരണങ്ങള്‍, പോള്‍ക്കി, പേള്‍ എന്നിവയുടെ മനോഹര ശേഖരം ഒരുക്കിയിട്ടുണ്ട്. ഇവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് മോതിരം സൗജന്യമായി ലഭിക്കും.സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സില്‍വര്‍ പെന്‍ഡന്റും സമ്മാനമായിലഭിക്കും. മെയ് 7 മുതല്‍ 9 വരെയുളള കാലയളവിലായിരിക്കും ഈആനുകൂല്യം. അക്ഷയ തൃതീയ ദിനത്തെ ഐശ്വര്യപൂര്‍ണമാക്കാന്‍ ലിമിറ്റഡ് എഡിഷന്‍ അക്ഷയ തൃതീയ ആഭരണ ശേഖരം അവതരിപ്പിക്കുന്നതാതിയ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് അറിയിച്ചു. വാങ്ങുന്ന ആഭരണത്തിന്റെ മൊത്തം തുകയുടെ 10 ശതമാനം മുന്‍ കൂറായി അടച്ച് 25 ദിവസം വരെ വിലയില്‍ മാറ്റമില്ലാതെ ആഭരണങ്ങള്‍ ബുക്ക് ചെയ്യാനുളള സൗകര്യവും ഈ ഉല്‍സവ കാല സീസണില്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ മെയ് 14 വരെ അക്ഷയതൃതീയ ദിന ഉല്‍സവ കാല ആനുകൂല്യങ്ങള്‍ ജോയ് ആലുക്കാസ്ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാവും.

RELATED STORIES

Share it
Top