അക്ഷയ കേന്ദ്രങ്ങളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം: കലക്ടര്‍

കൈപ്പട്ടൂര്‍: അക്ഷയ കേന്ദ്രങ്ങളില്‍ വിവധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശിച്ചു. കൈപ്പട്ടൂര്‍ അക്ഷയകേന്ദ്രത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. നവീകരിച്ച ഓഫീസിന്റ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് നിര്‍ധന കുടംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന (ന്യൂ ഇന്ത്യ അഷ്വറന്‍സ്) ആരോഗ്യ ഇന്‍ഷ്വറന്‍സ് അംഗത്വ പോളിസി സൗജന്യമായി നല്‍കി. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ കെ ധനേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, അക്ഷയ സംരംഭകന്‍ ടി എസ് അനില്‍കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top