അക്ഷയ് കുമാറിനും സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണിയെന്ന് പോലീസ്ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണിയെന്ന് പോലീസ്. കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ബയ്‌ലാദില ഭാഗത്ത് നിന്ന് ഭീഷണി സന്ദേശമുള്‍പ്പെടുന്ന ലഘുലേഖ ലഭിച്ചതായി പോലീസ് പറഞ്ഞു. സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഭീഷണി. ഛത്തീസ്ഗഡ് മാവോയിസ്റ്റ് സൗത്ത് സോണല്‍ കമ്മിറ്റിയുടെ പേരിലാണ് ഹിന്ദിയിലും ഗോത്രവര്‍ഗ ഭാഷയായ ഗോണ്ടിയിലും എഴുതിയ ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടതെന്നും, നക്‌സല്‍ബാരിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷത്തിനിടയില്‍ ഈ ലഘുലേഖ പ്രചരിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ്കുമാര്‍ പത്ത് ലക്ഷം രൂപ വീതവും സൈന നെഹ് വാള്‍ 5000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top