അക്രമ രാഷ്ട്രീയത്തിനെതിരേ അമ്മ മനസ്സ്: ഡിജിറ്റല്‍ ക്യാംപയിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി:അക്രമത്തിനെതിരെ അമ്മമാരുടെ കൈയൊപ്പ് ശേഖരിക്കുന്ന ഡിജിറ്റല്‍ ക്യാംപയിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നിര്‍വഹിച്ചു.രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്  അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ് എന്ന പേരില്‍  കെപിസിസി ഡിജിറ്റല്‍ ക്യാംപയിന്‍ നടത്തുന്നത്.
രാഷട്രീയ അക്രമങ്ങളില്‍ കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും ബന്ധുക്കളായ സ്ത്രീകളാണ് ഈ അക്രമങ്ങളുടെ ഇരയായി മാറുന്നതെന്നും   അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിനോടുള്ള സ്ത്രീകളുടെ പ്രതിഷേധം ഡിജിറ്റലായി ശേഖരിക്കുകയെന്നതാണ് ക്യാംപയിന്റെ ലക്ഷ്യമെന്നും എം എം ഹസന്‍ പറഞ്ഞു . ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, ആന്റോ ആന്റണി എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ജോസഫ് വാഴക്കന്‍ എക്‌സ് എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ പി എ സലീം, ഫിലിപ്പ് ജോസഫ്, പി എസ് രഘുറാം, സജീവ് ജോസഫ്, നാട്ടകം സുരേഷ്, ഡിസിസി ഭാരവാഹികളായ പി എ ഷെമീര്‍,റോണി കെ ബേബി, ജെയ് ജോണ്‍ പേരെയില്‍, ജോമോന്‍ ഐക്കര, ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, ജോസി സെബാസ്റ്റ്യന്‍, ഐടി സെല്‍ നിയോജക മണ്ഡലം കോഓര്‍ഡിനേറ്റര്‍ കെ എസ് ഷിനാസ്, ഒ എം ഷാജി, രഞ്ജു തോമസ്, മാത്യു കുളങ്ങര, സിബു ദേവസ്യ,  സംസാരിച്ചു.

RELATED STORIES

Share it
Top