അക്രമ രാഷ്ട്രീയത്തിനെതിരേ സാംസ്‌കാരിക സാഹിതി കലാജാഥ

മാനന്തവാടി: കൊലപാതക-ഫാഷിസ-അക്രമ രാഷ്ട്രീയങ്ങള്‍ക്കെതിരേ ജനമനസ്സാക്ഷി ഉണര്‍ത്തി സാംസ്‌കാരിക സാഹിതി തെരുവുനാടകം ശ്രദ്ധേയമായി. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നോടിയായാണ് ജാഥ മാനന്തവാടിയില്‍ എത്തിയത്.
സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച 'വാളല്ല എന്റെ സമരായുധം, ആശയമാണെന്നായുധം' എന്ന അരമണിക്കൂര്‍ നീളുന്ന നാടകമാണ് അവതരിപ്പിക്കപ്പെട്ടത്. സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരേയും ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിന്റെ ഭവിഷ്യത്തുകളും ഓര്‍മപ്പെടുത്തുന്നതായിരുന്നു നാടകം. ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളാല്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top