അക്രമ രാഷ്ട്രീയത്തിനെതിരേ ഒപ്പുശേഖരണം

പത്തനംതിട്ട: കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ ഭാഗമായി സിപിഎമ്മിന്റെയും, ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെ സ്ത്രീകള്‍ ഡിജിറ്റല്‍ ഒപ്പ് രേഖണം നടത്തുന്നു. അമ്മമനസ്സ് എന്ന മുദ്രാവാക്യവുമായാണ് ഒപ്പ് ശേഖരണം. ഇതിനായി കെപിസിസി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നവമാധ്യമ രംഗത്ത് ആദ്യമായി നടത്തുന്ന സമര പരിപാടി എന്ന രീതിയില്‍ കെപിസിസി വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പ്രൊട്ടസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം 13ന് ഉച്ചയ്ക്കഴിഞ്ഞ് മൂന്നിന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഡിസിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു.

RELATED STORIES

Share it
Top