അക്രമി സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നു;വെളിപ്പെടുത്തലുമായി നൗഷാദ്

കണ്ണൂര്‍: ശുഹൈബിനെ വെട്ടിയ സംഘത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ശുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.ആകാശ് തില്ലങ്കേരിയെ തനിക്ക് അറിയാം. മൂന്ന് പേര്‍ ചേര്‍ന്നാണ് ശുഹൈബിനെ വെട്ടിയത്. എന്നാല്‍ അവരില്‍ ആര്‍ക്കും ആകാശിന്റെ ശരീരപ്രകൃതി അല്ലായിരുന്നു. ഏകദേശം 27 വയസ് തോന്നിക്കുന്നവരാണ് വെട്ടിയതെന്നും നൗഷാദ് പറഞ്ഞു.പുറകോട്ട് വളഞ്ഞ കനം കൂടിയ വാളുപയോഗിച്ചാണ് ശുഹൈബിനെ വെട്ടിയത്. വെട്ടിമാറ്റണമെന്ന ഉദ്ദേശമുള്ളതുകൊണ്ടാണ് ഈ വാള്‍ ഉപയോഗിച്ചതെന്നും നൗഷാദ് പറഞ്ഞു.

RELATED STORIES

Share it
Top