അക്രമികള്‍ക്കെതിരേ നടപടി വേണമെന്ന് കെയുഡബ്ല്യൂജെ

കൊല്ലം:  കേരള സര്‍വകലാശാല കലോല്‍സവം റിപോര്‍ട്ട് ചെയ്യാന്‍ ഫാത്തിമാ മാതാ നാഷനല്‍ കോളജിലെ വേദിയിലെത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ എം എസ് ശ്രീധര്‍ലാലിനെ കൈയേറ്റം ചെയ്യുകയും കാമറയ്ക്കു കേടുപാടു വരുത്തുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ചാക്യാര്‍കൂത്ത് മല്‍സരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തവെയാണ് ഒരു സംഘം വോളന്റിയര്‍മാര്‍ ശ്രീധര്‍ ലാലിനെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ടു കേരള സര്‍വകലാശാല യൂനിയനും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്തും സെക്രട്ടറി ജി ബിജുവും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top