അക്രമവാര്‍ത്ത വാസ്തവവിരുദ്ധം

കുന്ദമംഗലം: ഇന്നലെ ദേശാഭിമാനി പത്രത്തില്‍എസ്ഡിപിഐ-ക്യാംപസ്— ഫ്രണ്ട് പ്രവര്‍ത്തകര്‍ പെരിങ്ങളം സ്‌കൂളില്‍ അക്രമം നടത്തിയതായി വന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്ന് എസ്ഡിപിഐ കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപറമ്പ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മെമ്പര്‍ഷിപ് വിതരണം നടത്തിയ ക്യാംപസ്— ഫ്രണ്ട് പ്രവര്‍ത്തകരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും മെമ്പര്‍ഷിപ് കീറികളയുകയും ചെയ്തപ്പോള്‍ ക്യാംപസ്— ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരിച്ചു പോയതിനാലാണ് സംഘര്‍ഷം ഇല്ലാതായതെന്നു നാട്ടുകാര്‍ പറയുന്നു.
പിന്നീട് സ്‌കൂളില്‍ നടന്നു എന്ന് ദേശാഭിമാനി പ്രചരിപ്പിക്കുന്ന സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പോലും ഉള്‍പ്പെട്ടിട്ടില്ല.വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ പാര്‍ട്ടിയുടെമേല്‍ വെച്ചുകെട്ടി മുതലെടുക്കാനുള്ള ദേശാഭിമാനിയുടെയും സിപിഎമ്മിന്റെയും നെറികെട്ട രാഷ്ട്രീയത്തെ തിരിച്ചറിയണം.
മണ്ഡലത്തിലെ എസ്ഡിപിഐ പ്രസ്ഥാനത്തിന്റെ ശക്തമായ വളര്‍ച്ചയില്‍ വിറളി പൂണ്ട സിപിഎം പ്രചരിപ്പിക്കുന്ന നുണപ്രചരണങ്ങളെ ജനങ്ങള്‍ തള്ളികളയണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top