'അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ്'

'അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ്' ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിനിടെ ദലിതര്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു. പൂനെയിലെ ദലിത് വിരുദ്ധ കലാപം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണിക്കുന്നതിനു സുപ്രിംകോടതി ജഡ്ജിയെ നിയോഗിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.അതേസമയം, കോണ്‍ഗ്രസ്സാണ് രാജ്യത്ത് വിഘടിപ്പിച്ചു ഭരിക്കുന്ന രീതിക്ക് തുടക്കമിട്ടതെന്നും എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റേതെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

RELATED STORIES

Share it
Top