അക്രമങ്ങള്‍ക്കെതിരേ കാംപയിനുമായി കുടുംബശ്രീ സ്‌നേഹിത

അക്രമങ്ങള്‍ക്കെതിരേ കാംപയിനുമായി കുടുംബശ്രീ സ്‌നേഹിതപെരുമ്പാവൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ച് വരുന്ന അക്രമങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിനുമായി കുടുംബശ്രീയുടെ സ്‌നേഹിത. കാംപയിന്റെ ആദ്യഘട്ടത്തില്‍ വിവിധ മണ്ഡലങ്ങളില്‍ ചെന്ന് ഒപ്പ് ശേഖരണം നടത്തുകയും ബോധവല്‍ക്കരണം നടത്തുകയുമാണ് ലക്ഷ്യം.സ്‌നേഹിതയില്‍ അര്‍ഹരായവര്‍ക്ക് താല്‍ക്കാലിക താമസം, സൗജന്യഭക്ഷണം, കൗണ്‍സലിങ്, ചികില്‍സ, നിയമസംയോജന സംരക്ഷണം, ലിംഗപദവി അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയാണ് നല്‍കുന്നത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ കുടുംബശ്രീ കമ്മ്യൂനിറ്റി കണ്‍സിലര്‍മാരാണ് സ്ത്രീപദവി സ്വയം പഠന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്കുതല പര്യടനം നടത്തുകയും ഒരു മാസം കൊണ്ട് ഒരു ലക്ഷം ഒപ്പു ശേഖരിക്കുകയും ചെയ്യുന്നത്. സമൂഹത്തില്‍ നില നില്‍ക്കുന്ന അരാജകത്വങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികരിക്കുക, പ്രതികരിക്കുന്നവരോട് ഒപ്പം നില്‍ക്കുക, പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് കാംപയിന്‍. കുടുംബശ്രീ കൗണ്‍സിലര്‍മാരായ രജിത ജയകുമാര്‍, രമ്യ നിഷാന്ത്, ജിജി ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണം നടത്തി വരുന്നത്.

RELATED STORIES

Share it
Top