അക്രമക്കേസുകളിലെ പ്രതികള്‍ പിടിയില്‍

കഴക്കൂട്ടം: അക്രമം പിടിച്ചുപറി കേസുകളില്‍ പ്രതിയും ശ്രീകാര്യത്തെ ബിജെപി പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയുമുള്‍പ്പെടെ രണ്ടുപേരെ മംഗലപുരം പോലിസ് അറസ്റ്റു ചെയ്തു. മങ്കാട്ടുമൂല തുളസി ഭവനില്‍ വിപിന്‍ (27), പാട്ടത്തിന്‍കര ഭൂതാനകോളനിയില്‍ ഷാനിഫാ മന്‍സിലില്‍ ഷാനവാസ്(24) എന്നിവരാണ് പിടിയിലായത്.
അഴൂര്‍ കുറക്കട തെറ്റിച്ചിറ ആരാമം വീട്ടില്‍ മനോജ്കുമാറിനെ കഴിഞ്ഞമാസം ആറിന് രാത്രി ശാസ്തവട്ടത്ത് വെട്ടി പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും പിടിച്ച് പറിച്ച കേസിലെ പ്രതിയാണ് വിപിന്‍. ഈ കേസിലെ രണ്ടാം പ്രതിയായ വിപിന്‍ കഴിഞ്ഞ ജൂലയില്‍ ശ്രീകാര്യം കരുമ്പുക്കോണത്ത് വച്ച് ബിജെപി  പ്രവര്‍ത്തകനായ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റിമാന്റിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് അക്രമങ്ങള്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു. മംഗലപുരം എസ്‌ഐ ബി ജയന്‍, സിപിഒ രാജീവ്, അപ്പു മനോജ് ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top