അക്രമക്കേസിലെ പ്രതിയെ തേടിയെത്തിയ പോലിസിനെ തടഞ്ഞു

പത്തനംതിട്ട: അക്രമക്കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോലിസ് സംഘത്തെ തടഞ്ഞുവച്ചതായി പരാതി. ഇന്നലെ രാത്രി ഒന്‍പതോടെ  മേലെവെട്ടിപ്പുറം സെന്റ് പീറ്റേഴ്‌സ് റിങ് റോഡില്‍ അഞ്ചാലക്കാല ജങ്ഷന് സമീപമായിരുന്നു സംഭവം.
അഞ്ചക്കാലായിലുള്ള ഒരു വീട്ടില്‍ പ്രതിയുണ്ടെന്നറിഞ്ഞെത്തിയ പോലിസിനെയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തുള്ള സംഘം തടഞ്ഞുവച്ചത്. ആര്‍എസ്എസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ്‌ഐ സനൂജിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥലത്തെത്തിയത്. പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അജിന്‍ പോലിസിനോട് കാര്യമന്വേഷിക്കുകയും തുടന്ന് പോലിസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് പോലിസിനെ തടഞ്ഞുവച്ചുവെന്നാണ് ആരോപണം. ഇതിനിടയില്‍ പോലിസിനു നേരെ പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി.
കാര്യമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍മാരാരെത്തിയതോടെ പ്രശ്‌നം വഷളായെന്നും പറയപ്പെടുന്നു.
പോലിസ് അറിയിച്ചതിനുസരിച്ച് ഉന്നത ഡിവൈഎസ്പി ഉള്‍പ്പടെയുള്ള അധികാരകരികളെത്തി പോലിസിനെ മോചിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top