അക്രമം: യുപിയില്‍ പോസ്റ്റര്‍ സമരവുമായി മുസ്ലിംകള്‍

[caption id="attachment_393080" align="alignnone" width="655"] മിററ്റിലെ ഗ്രാമത്തില്‍ പ്രത്യക്ഷപെട്ട പോസ്റ്ററുകളിലൊന്ന്[/caption]

മീററ്റ്: അക്രമങ്ങള്‍ തുടര്‍ക്കഥയായതോടെ വേറിട്ട സമരമുറയുമായി മീററ്റിലെ ലിസാരി ഗ്രാമത്തിലെ മുസ്്‌ലിം കുടുംബങ്ങള്‍.ഗ്രാമത്തിലെ പത്ത് മുസ്്‌ലിം കുടുംബങ്ങളാണ് പോസ്റ്റര്‍ പതിച്ചുള്ള സമരവുമായി മുന്നോട്ട് വന്നത്. ഞാന്‍ മുസ്ലിം, എനിക്കിവിടെ ജീവിക്കാനാവുന്നില്ല. അതിനാല്‍ ഞാനെന്റെ വീട് വില്‍ക്കുന്നു എാണ് മുസ്ലിംകള്‍ വിവിധ സ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകളിലുള്ളത്. കഴിഞ്ഞ 21ന് ജോണി എന്ന കടയുടയുമായുണ്ടായ ചെറിയ വാക്ക് തര്‍ക്കം മുതലെടുത്ത്് പ്രദേശവാസികള്‍ മുസ്്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ജോണി ആറു മുസ്ലിംകള്‍ക്കെതിരേ പരാതി നല്‍കി. തുടര്‍ന്ന് പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ സ്‌റ്റേഷനിലെത്തിയ മുസ്്‌ലിംകളുടെ പരാതി സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്നാണ് മുസ്്‌ലിംകള്‍ പോസ്റ്റര്‍ സമരവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ സമ്മര്‍ദം മൂലം വിഷയത്തില്‍ പോലിസ് ഒരു പ്രത്യേക വിഭാഗത്തിനെതിരേ മാത്രം കേസെടുക്കുകായിരുന്നുവെന്നും ഇത് നീതി നിഷേധമാണെന്നും എസ്പി എംഎല്‍എ റാഫിക് അന്‍സാരി പറഞ്ഞു. സമാധാനത്തോടെ ജീവിക്കുന്ന നാട്ടില്‍ പോലിസിന്റെ സഹായത്തോടെ മുസ്ലിംകള്‍ക്കെതിരേ അക്രമം നടത്താനാണ് ചില സാമൂഹിക ദ്രോഹികളുടെ ശ്രമമെന്ന് ബിഎസ്പി നേതാവ് ഹാജി നൂര്‍ സൈഫിയും വ്യക്തമാക്കി.

RELATED STORIES

Share it
Top