അക്രമം: യുപിയില്‍ പോസ്റ്റര്‍ സമരവുമായി മുസ്‌ലിംകള്‍

മീറത്ത്: അക്രമങ്ങള്‍ തുടര്‍ക്കഥയായതോടെ വേറിട്ട സമരമുറയുമായി മീറത്തിലെ ലിസാരി ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങള്‍. ഗ്രാമത്തിലെ 10 മുസ്‌ലിം കുടുംബങ്ങളാണ് പോസ്റ്റര്‍ പതിച്ചുള്ള സമരവുമായി മുന്നോട്ടു വന്നത്. ഞാന്‍ മുസ്‌ലിം, എനിക്കിവിടെ ജീവിക്കാനാവുന്നില്ല. അതിനാല്‍ ഞാനെന്റെ വീട് വില്‍ക്കുന്നു എന്ന പോസ്റ്ററാണ് വിവിധ സ്ഥലങ്ങളില്‍ പതിച്ചത്. കഴിഞ്ഞ 21ന് ജോണി എന്ന കടയുടമയുമായുണ്ടായ ചെറിയ വാക്തര്‍ക്കം മുതലെടുത്ത് പ്രദേശവാസികള്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ജോണി ആറു മുസ്‌ലിംകള്‍ക്കെതിരേ പരാതി നല്‍കി. തുടര്‍ന്ന് പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ സ്‌റ്റേഷനിലെത്തിയ മുസ്‌ലിംകളുടെ പരാതി സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്നാണ് മുസ്‌ലിംകള്‍ പോസ്റ്റര്‍ സമരവുമായി രംഗത്തെത്തിയത്.

RELATED STORIES

Share it
Top