അക്രമം തുടര്‍ന്നാല്‍ ഇസ് ലാം മതം സ്വീകരിക്കും;പ്രതിജ്ഞയെടുത്ത് ദലിതര്‍ജയ്പൂര്‍: ഉയര്‍ന്ന ജാതിക്കാരുടെ അക്രമം ഇനിയും തുടര്‍ന്നാല്‍ തങ്ങള്‍ മുസ് ലിം മതം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദലിതര്‍. ദലിതരെ ആക്രമിക്കാന്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവരെത്തിയപ്പോള്‍ പ്രദേശത്തെ അംബേദ്കര്‍ പ്രതിമക്ക് സമീപം ഒത്തുകൂടി ഇവര്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ഇസ് ലാം മതം സ്വീകരിക്കുമെന്ന് ദലിതര്‍ പറഞ്ഞു. രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിനെതിരെയാണ് ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ ആക്രമണം നടത്തിയത്.അക്രമികളില്‍ മിക്കയാളുകളും ഹിന്ദു മതമൗലികവാദ സംഘടനകളില്‍ നിന്നുള്ളവരാണ്. അടിക്കുന്നതിന് മുന്‍പ് അവര്‍ തങ്ങള്‍ ദളിതരാണെന്ന് ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചു. സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ല. ഉയര്‍ന്ന ജാതിക്കാര്‍ തങ്ങളെ പ്രത്യേകം വേട്ടയാടുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ തങ്ങള്‍ക്കു മറ്റുവഴികളില്ലെന്നും അവര്‍ പറഞ്ഞു.
എസ് സി,എസ് ടി നിയം സുപ്രിംകോടതി ഭേദഗതി ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദലിതര്‍ ഭരത ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദലിതര്‍ക്ക് നേരെ വ്യാപക അക്രമം ആരംഭിച്ചത്. ദലിത് നേതാക്കളുടെ വീടുകള്‍ക്ക് തീവക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top