അക്ബര്‍ നിലപാട് വ്യക്തമാക്കിയെന്ന് ബിജെപി

ന്യൂഡല്‍ഹി: തനിക്കെതിരേ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങള്‍ സംബന്ധിച്ചു കേന്ദ്രമന്ത്രി എം ജെ അക്ബര്‍, സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നു ബിജെപി. പാര്‍ട്ടി അദ്ദേഹത്തോട് യോജിക്കുന്നോ, അല്ലെങ്കില്‍ വിയോജിക്കുന്നോ എന്നതല്ല വിഷയമെന്നും ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈംഗികാരോപണങ്ങളില്‍ അക്ബര്‍ നടത്തിയ പ്രസ്താവനയോടു ബിജെപി യോജിക്കുന്നുണ്ടോ എന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അക്ബര്‍ക്കെതിരായ ആരോപണം സംബന്ധിച്ച് ഇതാദ്യമായിട്ടാണു ബിജെപി പ്രതികരിക്കുന്നത്. മീ ടൂ പ്രചാരണത്തിനു കേന്ദ്രത്തിലെ വനിതാ മന്ത്രിമാര്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലൈംഗികാരോപണങ്ങളില്‍ അക്ബര്‍ നിലപാട് വ്യക്തമാക്കിയെന്നു കേന്ദ്ര ആരോ ഗ്യ വകുപ്പുമന്ത്രി ജെ പി നദ്ദയും പറഞ്ഞു.

RELATED STORIES

Share it
Top