അകലാപ്പുഴയില്‍ പാലം; സംയുക്ത പരിശോധന 10ന്‌

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയില്‍ പാലം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഉള്ളൂര്‍ക്കടവ്, തോരായിക്കടവ്, അകലാപ്പുഴ ഭാഗങ്ങളിലാണ് പാലം പണിയുന്നത്.
ഉള്ളൂര്‍ക്കടവില്‍ പാലം നിര്‍മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്ത് ഈ മാസം 10ന് എംഎല്‍എമാരായ കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, പഞ്ചായത്ത് പ്രതിനിധികള്‍, കലക്ടര്‍ യു വി ജോസ് എന്നിവരുടെ നേതൃത്വത്തില്‍  റവന്യൂ, പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും.
കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, ചെങ്ങോട്ട് കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണന്‍, കലക്ടര്‍ യു വി ജോസ്, ഡപ്യൂട്ടി കലക്ടര്‍(എല്‍എ) ഷാമില്‍ സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ മുരളീധരന്‍, പിഡബ്ലുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സിന്ധു സംബന്ധിച്ചു.

RELATED STORIES

Share it
Top