അഅ്‌സംഖാനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ലഖ്‌നോ: സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ അഅ്‌സംഖാനെ വിചാരണ ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം അഅ്‌സംഖാനെതിരേ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് രാംപൂര്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ട് സുധാസിങ് പറഞ്ഞു.
മുന്‍ ബിജെപി എംഎല്‍എ ശിവ ബഹാദൂര്‍ സക്‌സേനയുടെ മകന്‍ ആകാശ് സക്‌സേനയുടെ പരാതിയിലാണ് അഅ്‌സംഖാനെതിരേ പോലിസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അഅ്‌സംഖാന്റെ വിവാദ പരാമര്‍ശം. ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ഭടന്‍മാര്‍ക്കു നേരെ മാവോവാദിയുള്‍പ്പെടെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.

RELATED STORIES

Share it
Top