അംബേദ്കര്‍, ഹനുമാന്‍ പ്രതിമകള്‍ വികൃതമാക്കി

ചെന്നൈ/ബലിയ: തമിഴ്‌നാട്ടില്‍ ബി ആര്‍ അംബേദ്കറുടെയും യുപിയില്‍ ഹനുമാന്റെയും പ്രതിമകള്‍ വികൃതമാക്കി. ചെന്നൈയിലെ തിരുവൊടിയൂരില്‍ സ്ഥാപിച്ച അംബേദ്കര്‍ പ്രതിമയാണ് പെയിന്റ് ഒഴിച്ച് വികൃതമാക്കിയത്.
സംഭവത്തില്‍ ഉത്തര ചെന്നൈയിലെ ജനങ്ങള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജി ശശാങ്കസായ് അറിയിച്ചു. നാട്ടുകാരുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരെ പിടികൂടാന്‍ രണ്ടു സംഘങ്ങളെ പോലിസ് നിയോഗിച്ചു. പ്രദേശത്ത് ക്രമസമാധാനപാലനത്തിന് കൂടുതല്‍ പോലിസ് പിക്കറ്റുകള്‍ തുറന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഖരൗവ് ഗ്രാമത്തിലാണ് ഹനുമാന്‍ പ്രതിമ കേടുവരുത്തിയത്. ഗ്രാമത്തില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുകയാണ്. പ്രതിമയില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്. പോലിസ് അജ്ഞാതര്‍ക്കെതിരേ കേസെടുത്തു. അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെ പലയിടത്തും പ്രതിമകള്‍ തകര്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയും കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും തകര്‍ത്തിരുന്നു.

RELATED STORIES

Share it
Top