അംബേദ്കര്‍ പ്രതിമ ഇരുമ്പ് കൂട്ടിലടച്ച നിലയില്‍

ബഡായുന്‍ (യുപി): അംബേദ്കര്‍ പ്രതിമ ഇരുമ്പു കൂട്ടില്‍ അടച്ചനിലയില്‍ കണ്ടെത്തി. പ്രതിമ ഇരുമ്പ് കൂട്ടിലാക്കിയത് ആരാണെന്ന് മനസ്സിലായിട്ടില്ലെന്നു പോലിസ് പറഞ്ഞു. പ്രതിമ സംരക്ഷിക്കാനായിരിക്കാം കൂട്ടിലാക്കിയതെന്ന് പോലിസ് സര്‍ക്കിള്‍ ഓഫിസര്‍ വീരേന്ദ്രസിങ് യാദവ് അറിയിച്ചു.സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹികവിരുദ്ധര്‍ അംബേദ്കര്‍ പ്രതിമ നശിപ്പിക്കാനിടയുള്ള സാഹചര്യത്തില്‍ അവയുടെ സുരക്ഷ ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി വരെ നീട്ടാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിമയുടെ കാവലിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top