അംബേദ്കര്‍ പുനര്‍ജനിക്കട്ടെ: കാംപസ് ഫ്രണ്ട്‌

കോഴിക്കോട്: ഭരണഘടനാ ശില്‍പിയായ ബാബാ സാഹേബ് അംബേദ്കറിന്റെ 127ാം ജന്‍ മദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംബേദ്കര്‍മാര്‍ പുനര്‍ജനിക്കുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തി കടപ്പുറത്ത് അനുസ്മരണം സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാനസമിതിഅംഗം ആരിഫ് എറണാകുളം ഉദ്ഘാടനം നിര്‍വഹിച്ചു.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമെതിരേ ഇന്ത്യാരാജ്യത്ത് അംബേദ്കര്‍മാര്‍ പുനര്‍ജനിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. അനുസ്മരണം ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവര്‍ത്തകനായ പ്രഭാകരന്‍ വരപ്രാത്ത് പ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍ എന്നിവര്‍ പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.
ഫാഷിസ്റ്റ് വിരുദ്ധ കവിത കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം നാഫില ആലപിച്ചു. ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞക്ക് കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് കെ പി മുബീന നേതൃത്വം നല്‍കി. മജ്്‌നൂന്‍ എന്ന തെരുവ് നാടകം അരങ്ങേറി. കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി ഫസല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top