അംബേദ്കര്‍ ദേശീയ പുരസ്‌കാരം പി ആര്‍ കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി/കോഴിക്കോട്: 33ാമത് ഡോ. ബാബാ സാഹെബ് അംബേദ്കര്‍ ദേശീയ പുരസ്‌കാരത്തിന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി ആര്‍ കൃഷ്ണന്‍കുട്ടി അര്‍ഹനായി. 9, 10 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി (ബിഡിഎസ്എ) ദേശീയ പ്രസിഡന്റ് ഡോ. എസ് പി സുമന്‍ അഷ്‌കറില്‍ നിന്ന് പ്രശസ്തിപത്രവും തങ്കപ്പതക്കവും അദ്ദേഹം ഏറ്റുവാങ്ങി. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്കായി കെട്ടിപ്പടുക്കുകയും സമത്വവും നീതിയും സ്വാതന്ത്ര്യവും എല്ലാ പൗരന്‍ മാര്‍ക്കും ഭരണഘടനയിലൂടെ ഉറപ്പുവരുത്തിയ ആ മഹാന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഈ അവാര്‍ഡ് എന്നും പ്രചോദനമേകുമെന്നും അദ്ദേഹം പ        റഞ്ഞു.

RELATED STORIES

Share it
Top