അംബേദ്കര്‍ ജയന്തി: സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഏപ്രില്‍ 14ന്റെ അംബേദ്കര്‍ ജയന്തിക്ക് ഉണ്ടായേക്കാവുന്ന അക്രമ ശ്രമങ്ങള്‍ തടയാന്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ മജിസ്‌ട്രേറ്റുമാരും പോലിസ് സൂപ്രണ്ടുമാരും അവരവരുടെ അധികാര മേഖലകളില്‍ സമാധാനം ഉറപ്പുവരുത്തണമെന്നും അക്രമം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇത് മൂന്നാംതവണയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കുന്നത്. ഏപ്രില്‍ രണ്ടിന് ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് അക്രമാസക്തമായതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top