അംബേദ്കര്‍ ജയന്തി: വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്ക്

ഛണ്ഡിഗഢ്: അംബേദ്കര്‍ ജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഛണ്ഡിഗഢിലെ പഗ്‌വാര ജില്ലയിലെ കപൂര്‍ത്തലയിലാണ് സംഘര്‍ഷമുണ്ടായത്. അംബേദ്ക്കറുടെ ഫ്‌ല്ക്‌സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പേപ്പര്‍ ചൗക്കില്‍ ഫ്‌ലക്‌സ് സ്ഥാപിക്കാനുള്ള ദലിത് സംഘടനകളുടെ ശ്രമത്തെ ഉയര്‍ന്ന ജാതിക്കാര്‍ തടയുകയായിരുന്നു.പരസ്പരം കല്ലെറിയലില്‍ തുടങ്ങിയത് വെടിവയ്പ് വരെ എത്തിയെന്നാണ് റിപോര്‍ട്ടുകള്‍. വെടിവയ്പില്‍ പരിക്കേറ്റെന്നു കരുതുന്ന നാലുപേരുടെ നില അതീവ ഗുരുതരമാണ്.സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു എസ്‌ഐക്കും പരിക്കേറ്റിട്ടുണ്ട്.

RELATED STORIES

Share it
Top