അംബേദ്കര്‍ ജയന്തി ആഘോഷം

പത്തനംതിട്ട: ദ്രാവിഡ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളും സൗഹൃദകുട്ടായ്മകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ബി ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ 'ദ്രാവിഡം' എന്ന പേരില്‍ ഇന്നു മുതല്‍ 14 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് വിളംബര ജാഥ കോന്നി, പ്രമാടം, വള്ളിക്കോട്, കൊടുമണ്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. നാളെ വൈകിട്ട് നാലിന് ജന്‍മദിന റാലി വി-കോട്ടയം കുരിശിന്‍മൂട് നിന്നാരംഭിച്ച് പൂങ്കാവ് ചന്തമൈതാനിയില്‍ സമാപിക്കും. അഞ്ചിന് സമ്മേളനം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ ഉദ്ഘാടനം ചെയ്യും. സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച പൂങ്കാവ് വൈഎംസിഎ ഹാളില്‍ സെമിനാര്‍ നടക്കും. നാലിന് സമാപന സമ്മേളനം പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ഉദഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി എന്‍ തങ്കപ്പന്‍, സതീഷ് മല്ലശ്ശേരി, ഡി മനോജ് കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top