അംബേദ്കര്‍ കോളനിഒരു കോടി രൂപയുടെ വികസന പദ്ധതികള്‍

കുമളി: ആദിവാസി കോളനിയില്‍ ഒരു കോടി രൂപയുടെ അംബേദ്കര്‍ കോളനി വികസന പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാന നിര്‍മിതി കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ പത്ത് ആദിവാസി കോളനിയില്‍ പത്ത് കോടി രൂപ മുടക്കിയാണ് അംബേദ്കര്‍ കോളനി വികസന പദ്ധതി നടപ്പാക്കുന്നത്. 2017 -18 സാമ്പത്തിക വര്‍ഷം ഇടുക്കി ഐടിഡിപിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കുമളി മന്നാക്കുടി, പളിയക്കുടി ആദിവാസി കോളനികളിലാണ് അംബേദ്കര്‍ കോളനി ഒരു കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നത്. കോളനിയില്‍ കുടിവെള്ളം, ട്രെഞ്ച് നിര്‍മാണം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. ഇതിനുപുറമെ വിവിധ പദ്ധതികള്‍ വനം വകുപ്പുമായി സഹകരിച്ച് നടത്തും. കോളനിയില്‍ ചേര്‍ന്ന പ്രത്യേക ഊരുകൂട്ടത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലയിലെ 10 കോളനിയിലാണ് വികസനങ്ങള്‍ നടപ്പാക്കുന്നത്. ഓരോ കോളനിക്കും ഒരു കോടി രൂപ വീതം മുടക്കും. കുമളിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് അധ്യക്ഷത വഹിച്ച യോഗം ഇ എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഊരുമൂപ്പന്‍മാരായ അരുവി എ, മായാണ്ടി പൊന്നയ്യന്‍, നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top