അംഗത്വ നിഷേധം: കുടുംബശ്രീക്കെതിരേ പരാതിയുമായി ഷൈനി

കോഴിക്കോട്: തന്റെ വീടിനടുത്തുള്ള സാന്ത്വനം കുടുംബശ്രീയില്‍ അംഗത്വം നല്‍കുന്നില്ലെന്ന പരാതി വനിതാകമ്മീഷന് മുന്നില്‍ പരിഗണനയിലിക്കെ കുടുംബശ്രീ യൂനിറ്റ് പിരിച്ചുവിട്ടെന്ന ആരോപണവുമായി കെ ഷൈനി. നേരിട്ടും രേഖാമൂലവും അംഗത്വത്തിനായി താന്‍ അപേക്ഷിച്ചിട്ടും കുടുംബശ്രീയില്‍ അംഗത്വം നല്‍കിയില്ല. തന്റെ ഭര്‍ത്താവിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തനിക്ക് അംഗത്വം നിഷേധിച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാന്‍ സാന്ത്വനം കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാജമായി കത്ത് തയ്യാറാക്കുകയും ഷീബയെന്ന ഇല്ലാത്ത മെംബര്‍ പണമടച്ചതായി മിനുട്ട്‌സ് സാക്ഷ്യപ്പെടുത്തുകയും ചെയ്‌തെന്നും ഷൈനി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. കുടുംബശ്രീ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരേ വ്യജ രേഖ ചമച്ചതടക്കമുള്ള പ്രവൃത്തികള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നുംഅവര്‍ അറിയിച്ചു.

RELATED STORIES

Share it
Top